Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:41 AM IST Updated On
date_range 18 May 2022 5:41 AM ISTജില്ല ഫോറൻസിക് സയൻസ് ലാബ് ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: കേരളസര്‍ക്കാറിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി പൊലീസ് നവീകരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളജ് പരിസരത്ത് നിർമിച്ച ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വൈകീട്ട് നാലിന് ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യും. കേസുകളുടെ അന്വേഷണത്തിന് ഏറെ സഹായകമാകുന്ന രാസപരിശോധനഫലം വൈകുന്നതിന് പരിഹാരമായി സംസ്ഥാനത്തൊട്ടാകെ ആറ് ലാബുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സൈബർ പരിശോധനകൾക്കായാണ് ലാബ് പ്രവർത്തനസജ്ജമാകുന്നത്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാകുന്ന ശാസ്ത്രീയപരിശോധനകളുടെ ഫലത്തിനായി വർഷങ്ങൾ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ലാബ് വരുന്നതോടെ ഒഴിവാകുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഉത്തരമേഖല ഐ.ജി അശോക് യാദവ് എന്നിവർ മുഖ്യാതിഥികളാകും. വാർഡ് കൗൺസിലർ ഇ.എം. സോമൻ സംസാരിക്കും. സിറ്റി പൊലീസ് കമീഷണർ എ. അക്ബർ സ്വാഗതവും ആമോസ് മാമ്മൻ ഐ.പി.എസ് നന്ദിയും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story