Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:40 AM IST Updated On
date_range 18 May 2022 5:40 AM ISTഓർഡിനൻസിന് ഗവർണറുടെ അനുമതി; കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിന് ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട് അനുമതി നൽകി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ അംഗീകാരം നൽകിയ ഓർഡിനൻസിൽ ചൊവ്വാഴ്ചയാണ് ഗവർണർ ഒപ്പുവെച്ചത്. ഇതോടെ കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിലായി. ഓർഡിനൻസ് ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമ നിർമാണ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സർക്കാർ നീക്കം. അതുവരെ ഗവർണർ അനുമതി നൽകിയ ഓർഡിനൻസിലൂടെ സർക്കാറിന് നിയമം നടപ്പാക്കാം. മതപരിവർത്തന നിരോധന നിയമം സാമൂഹിക വിഭജനത്തിനും സ്പർധക്കും വഴിവെക്കുമെന്നും ഓർഡിൻസിൽ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് കർണാടക മേഖല കാത്തലിക് ബിഷപ്സ് കൗൺസിൽ അധ്യക്ഷനും ബംഗളൂരു ആർച് ബിഷപ്പുമായ ഡോ. പീറ്റർ മച്ചാഡോ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഗവർണർ ഓർഡിനൻസിന് അനുമതി നൽകിയത്. മതപരിവർത്തന നിരോധന നിയമം നടപ്പാക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമാണ് കർണാടക. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ സമാന നിയമം നേരത്തേ പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story