Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശരീരഭാരം കുറക്കാൻ...

ശരീരഭാരം കുറക്കാൻ ശസ്ത്രക്രിയ; നടി മരിച്ചു

text_fields
bookmark_border
ചി​കി​ത്സാ പി​ഴ​വെ​ന്ന് പിതാവ് ബം​ഗ​ളൂ​രു: ശ​രീ​ര​ഭാ​രം കു​റ​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ ക​ന്ന​ട സീ​രി​യ​ൽ ന​ടി ചേ​ത​ന രാ​ജ് (21) മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഗീ​ത, ദൊ​രെ​സ​നി തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യയാ​യ ന​ടി​യാ​ണ് ചേ​ത​ന. ബം​ഗ​ളൂ​രു​വി​ലെ ചി​ക്ക​ബാ​ന​വാ​ര സ്വ​ദേ​ശി​നി​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ചേ​ത​ന ഡോ. ​ഷെ​ട്ടീ​സ് കോ​സ്‌​മെ​റ്റി​ക് സെ​ന്‍റ​റി​ല്‍ കൊ​ഴു​പ്പു കു​റ​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​ത്. ശ​സ്ത്ര​ക്രി​യ​ക്ക് പി​ന്നാ​ലെ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു. വൈ​കീ​ട്ടോ​ടെ ശ്വാ​സ​കോ​ശ​ത്തി​ല്‍നി​ന്ന് ദ്രാ​വ​കം വ​ന്നു​തു​ട​ങ്ങി​യ​തോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. കോ​സ്മെ​റ്റി​ക് സെ​ന്‍റ​റി​ൽ ഐ.​സി.​യു ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​ട​നെ മ​ഞ്ജു​നാ​ഥ ന​ഗ​റി​ലെ കാ​ഡെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. 45 മി​നി​റ്റോ​ളം സി.​പി.​ആ​ർ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​ലെ ചി​കി​ത്സ പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ചേ​ത​ന​യു​ടെ പി​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ വ​ര​ദ​രാ​ജു ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ വ​ര​ദ​രാ​ജു​വി​ന്‍റെ പ​രാ​തി​യി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​സ്മെ​റ്റി​ക് സെ​ന്‍റ​റി​നെ​തി​രെ സു​ബ്ര​ഹ്മ​ണ്യ ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് മ​ക​ൾ മ​രി​ച്ച​തെ​ന്നും മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം വാ​ങ്ങാ​തെ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. കോ​സ്മെ​റ്റി​ക് ക്ലി​നി​ക്കി​ൽ​നി​ന്ന് കാ​ഡെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​മു​മ്പ് ത​ന്നെ ചേ​ത​ന രാ​ജ് മ​രി​ച്ചി​രു​ന്നു​വെ​ന്നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ക്ലി​നി​ക്കി​ലെ ഡോ​ക്ട​റു​ടെ അ​സാ​ധാ​ര​ണ​മാ​യ ഇ​ട​പെ​ട​ലി​നെ​തി​രെ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന് ന​ൽ​കി​യ​ശേ​ഷം ക്ലി​നി​ക്കി​നെ​തി​രെ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ശ​രീ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ള്ള കൊ​ഴു​പ്പ് നീ​ക്കം ചെ​യ്ത് ഭാ​രം കു​റ​ക്കു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്കാ​ണ് ന​ടി വി​ധേ​യ​മാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story