Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:40 AM IST Updated On
date_range 17 May 2022 5:40 AM ISTഡെങ്കിപ്പനി ദിനാചരണം
text_fieldsbookmark_border
നരിക്കുനി: ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി നരിക്കുനിയിൽ കഴിഞ്ഞ രണ്ടു വർഷം ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്ത ഏഴാം വാർഡിൽ ഉറവിടനശീകരണ കാമ്പയിനും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കാമ്പയിൻ പ്രവർത്തനത്തിൽ നാല് ടീമായി വാർഡിലെ 122 വീടുകൾ സന്ദർശിച്ച് കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങളും ബോധവത്കരണ നോട്ടീസും വിതരണം ചെയ്തു. തുടർന്ന് കൈപ്രത്ത് ചാലിൽ ഗവ. എൽ.പി സ്കൂളിൽ വെച്ച് ആരോഗ്യ ക്ലാസ് വാർഡ് മെംബർ സുബൈദ ഉദ്ഘാടനം നിർവഹിച്ചു. നരിക്കുനി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ എൻ. പ്രഭാകരൻ ക്ലാസെടുത്തു. പരിപാടിക്ക് ജെ.എച്ച്.ഐ ശ്രീജിത്ത് സ്വാഗതവും ആശ പ്രവർത്തക എം. ഷേബി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story