Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:39 AM IST Updated On
date_range 17 May 2022 5:39 AM ISTസ്കൂൾ ലൈബ്രറിക്ക് കവിതസമാഹാരം നൽകി
text_fieldsbookmark_border
നാദാപുരം: തൂണേരി ബി.ആർ.സി പരിധിയിലെ എല്ലാ യു.പി വിദ്യാലയങ്ങൾക്കും സൗജന്യമായി കവിതസമാഹാരം നൽകി അധ്യാപകന്റെ വേറിട്ട മാതൃക. തൂണേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മലയാളം അധ്യാപക ശാക്തീകരണ പരിശീലനപരിപാടിയിൽ പങ്കെടുത്ത അധ്യാപകരിലൂടെയാണ് വിദ്യാലയങ്ങൾക്ക് മുതുവടത്തൂർ മാപ്പിള യു.പി സ്കൂൾ പ്രധാനാധ്യാപകനായ കെ.പി. ശ്യാംസുന്ദർ തന്റെ മകൻ കെ.പി. ശ്രാവണിന്റെ രണ്ടാം കവിതസമാഹാരം സൗജന്യമായി നൽകിയത്. കവിതസമാഹാരം ചോമ്പാല എ.ഇ.ഒ എം.ആർ. വിജയൻ ഏറ്റുവാങ്ങി. സി.പി. ജിഷ, ശ്രീജ, ധന്യ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story