Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:39 AM IST Updated On
date_range 17 May 2022 5:39 AM ISTമധ്യവയസ്കൻ ഓവുചാലിൽ മരിച്ചനിലയിൽ
text_fieldsbookmark_border
പയ്യന്നൂർ: ദുരൂഹസാഹചര്യത്തിൽ മധ്യവയസ്കനെ ഓവുചാലിൽ മരിച്ചനിലയിൽ കണ്ടെത്തി. കവ്വായി സ്വദേശി കെ.വി. ഗിരീശനാണ് (59) പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ കേളോത്ത് റോഡരികിലെ ഓവുചാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഓവുചാലിലെ വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. കവ്വായി സ്വദേശിയായ ഗിരീശൻ രാത്രികാലങ്ങളിൽ കേളോത്തുള്ള ബന്ധുവീട്ടിലാണ് താമസിക്കാറുള്ളത്. ഞായറാഴ്ച രാത്രി പതിവുപോലെ കേളോത്തെ വീട്ടിലേക്ക് പോയതായിരുന്നു. എന്നാൽ, വീട്ടിൽ എത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് തിങ്കളാഴ്ച ഉച്ചയോടെ ഓവുചാലിൽ മരിച്ചനിലയിൽ നാട്ടുകാർ കണ്ടത്. തലക്കും മുഖത്തും പരിക്കേറ്റ പാടുണ്ട്. മരണം എങ്ങനെ സംഭവിച്ചെന്ന് വ്യക്തമല്ല. ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയമാണ് ബന്ധുക്കൾക്കുള്ളത്. പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. പഴയകാല മത്സ്യത്തൊഴിലാളിയായ ഗിരീശൻ മുൻ പ്രവാസി കൂടിയാണ്. ബാലൻ-കൗസു ദമ്പതികളുടെ മകനാണ്. മഹേഷ്, സതി, സുധ, ലില്ലി, ശാന്ത എന്നിവർ സഹോദരങ്ങളാണ്. പി.വൈ.ആർ. ഗിരീശൻ (Obit)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story