Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:38 AM IST Updated On
date_range 17 May 2022 5:38 AM ISTകെ.ഇ.ആർ പരിഷ്കരണം വിദ്യാഭ്യാസ അവകാശ നിയമത്തെ വെല്ലുവിളിക്കുന്നു
text_fieldsbookmark_border
കൊടുവള്ളി: സർക്കാറിന്റെ കെ.ഇ.ആർ പരിഷ്കരണം ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ അവകാശ നിയമത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ളതാണെന്ന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. സർക്കാർ നിർദേശമനുസരിച്ച് ഒഴിവുവരുന്ന തസ്തികകളിൽ അധ്യാപകരെ നിയമിച്ചു വരുമ്പോഴേക്കും അക്കാദമിക വർഷത്തിൽ സെപ്റ്റംബർ എങ്കിലും കഴിയും. ഈ രീതിയിൽ പോയാൽ ജൂണിൽ വിദ്യാർഥികൾ സ്കൂളിൽ വരുമ്പോൾ അധ്യാപകരില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. മാനേജർമാരുടെ അധികാരം കവർന്നെടുക്കുന്ന സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമ്മേളനം അറിയിച്ചു. കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പൂമംഗലം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നാസർ എടരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ബൈജു പണിക്കർ, തോമസ് കോശി, ടി.ഒ. ഭാസ്കർ, ബംഗ്ലത്ത് മുഹമ്മദ്, അരവിന്ദൻ മണ്ണൂർ, മൂസ കാടാമ്പുഴ, ഭാസ്കരൻ, പി.കെ. അൻവർ, ടി.പി. രാജീവൻ കച്ചേരി, സത്യകുമാർ, സബീലുദ്ദീൻ എന്നിവർ സംസാരിച്ചു. എൻ.വി. ബാബുരാജ് സ്വാഗതവും ബാബു സർവോത്തമൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story