Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിലയില്ല; ആർക്കും...

വിലയില്ല; ആർക്കും വേണ്ടാതെ 'തേങ്ങാക്കൊല'

text_fields
bookmark_border
കുറ്റ്യാടി: ഉൽപാദനം കൂടിയ സീസണിൽ തേങ്ങക്ക്​ വിലയില്ലാത്തത്​ കർഷകരെ ദുരിതത്തിലാഴ്​ത്തുന്നു. കഴിഞ്ഞവർഷം കിലോക്ക്​ 46 രൂപ വരെ ലഭിച്ച പൊതിച്ച തേങ്ങക്ക്​ തിങ്കളാഴ്ച മാർക്കറ്റിൽ 26 രൂപയായിരുന്നു. തേങ്ങ വ്യാപാരികൾക്ക്​ വേണ്ടാത്ത സ്ഥിതിയാണ്​. വിലയിടിവ്​ കാരണം കർഷകർ തേങ്ങയിടീക്കുന്നില്ല. പറിച്ച്​ പൊതിച്ച്​ മാർക്കറ്റിൽ എത്തുമ്പോഴേക്ക്​ വരിവനെക്കാൾ ചെവല് ​അധികം. ഒരു തെങ്ങിൽ കയറാൻ 35 രൂപവരെ കൊടുക്കേണ്ടി വരുന്നു. പൊതിക്കാൻ ഒരു രൂപയും. മാർക്കറ്റിലെത്തിച്ച്​ വിൽപന കണക്ക്​ നോക്കിയാൽ കർഷകൻ കടക്കാരനാവുന്ന അവസ്ഥ. തെങ്ങിൽ കയറാത്തതിനാൽ തേങ്ങ ഉണങ്ങി വീണ്​ മഴയിൽ കിളിർക്കുന്നു. തെങ്ങിന്​ കൊത്തും കിളയും വളമിടലും നടത്തേണ്ട സമയമാണിത്​. എന്നാൽ, ആരും പണിയെടുപ്പിക്കുന്നില്ല. തടം തുറന്ന്​ വളമിടാൻ നാനൂറ്​ രൂപ വേണമെന്ന്​ കർഷകർ പറയുന്നു. പാമോയിൽ, സൺപ്ലവർ ഓയിൽ എന്നിവയുടെ വരവാണ്​ തേങ്ങക്ക്​ വിലയിടിയാൻ കാരണമായി പറയുന്നത്​. മുമ്പ്​ വിലക്കുറവ്​ കാരണം വെളിച്ചെണ്ണയിൽ പാമോയിൽ കലർത്തി വിൽപന നടത്തുന്ന സ്ഥിതിയാണെങ്കിൽ ഇപ്പോൾ വിലയിടിഞ്ഞ വെളിച്ചെണ്ണ പാമോയിലിൽ ചേർക്കുന്ന സ്ഥിതിയായെന്ന്​ വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ വില കിലോക്ക്​ നൂമ്പതായി കുറഞ്ഞു. എന്നാൽ, സൺപ്ലവർ ഓയിലിന് ​ അതിനെക്കാൾ വില ലഭിക്കുന്നു. കുറ്റ്യാടി മേഖലയിൽനിന്ന്​ ദിനേന അഞ്ച്​ ലോഡ്​ വരെ തേങ്ങ തമിഴ്​നാട്ടിലേക്ക്​ കയറ്റിപ്പോയിരുന്നതാണ്​. അത്​ പകുതിയോളമായതായി വ്യാപാരികൾ പറയുന്നു. പോട്ടോ :പൊതിച്ച തേങ്ങ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story