Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:34 AM IST Updated On
date_range 17 May 2022 5:34 AM ISTകുട്ടികൾക്കുള്ള ചിത്രകല ക്യാമ്പ്
text_fieldsbookmark_border
ആയഞ്ചേരി: കടമേരി ആർ.എ.സി.എച്ച്.എസ്.എസിൽ 'സമ്മർ കളേഴ്സ്' എന്ന പേരിൽ കുട്ടികൾക്കുള്ള ദ്വിദിന ചിത്രകല ക്ലാസ് ആരംഭിച്ചു. ആർട്ടിസ്റ്റ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തന്റെ യാത്രയയപ്പ് ദിനം തണൽ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ചിത്രങ്ങൾ വരച്ച് വിൽപന നടത്തി രണ്ട് ലക്ഷം രൂപ സമാഹരിച്ച ചിത്രകാരൻ ലത്തീഫ് കായക്കൊടി രേഖാചിത്രരചനാ ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കുഞ്ഞബ്ദുല്ല കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുറഹിമാൻ, കെ. ഷറീഫ്, കുഞ്ഞബ്ദുല്ല തച്ചോളി, അഷറഫ് കേളോത്ത്, സി.എച്ച്. അബ്ദുൽ ലത്തീഫ്, നൗഷാദ് തയ്യിൽ, ഒ.വി. അബ്ദുല്ല, ശ്രുതി, ഹഫ്സ വട്ടക്കണ്ടി, വി. ഷൗക്കത്ത് എന്നിവർ സംബന്ധിച്ചു. പടം..കടമേരി ആർ.എ.സി.എച്ച്.എസ്.എസിൽ കുട്ടികൾക്കുള്ള ദ്വിദിന ചിത്രകലാ ക്യാമ്പ് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
