Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:42 AM IST Updated On
date_range 16 May 2022 5:42 AM ISTമാറാട് കാറ്റിലും മഴയിലും വീട് തകർന്നു; നാലുപേർക്ക് പരിക്കേറ്റു
text_fieldsbookmark_border
ബേപ്പൂർ: മാറാട് തീരദേശമേഖലയിൽ ശനിയാഴ്ച പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ഓടിട്ട വീട് തകർന്ന് നാലുപേർക്ക് പരിക്കേറ്റു. മാറാട് മുണ്ടക്കാട്ട് ദണ്ഡൻ കാവിന് സമീപം തെക്കേപ്പുറത്ത് സക്കീനയുടെ വീടാണ് ഭാഗികമായി തകർന്നത്. പുലർച്ചെ 3.30തോടെ മേൽക്കൂര തകർന്ന് കഴുക്കോലും പട്ടികയും ഓടുകളും ശരീരത്തിൽ വീണാണ് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റത്. സുധീർ (42), സൈഫുന്നിസ (40), സെമീർ (9), സെക്കീന (55) എന്നിവരെ ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് വീടിനകത്ത് കുടുങ്ങിയ സക്കീനയെയും മക്കളെയും പുറത്തെത്തിച്ചത്. കല്ലും മരങ്ങളും വീണും മഴയിൽ കുതിർന്നും വീട്ടിലെ ഫർണിച്ചറും ഗൃഹോപകരണങ്ങളും നശിച്ചു. വീട്ടിൽ സക്കീനയും നാലു മക്കളും സഹോദരി സൈഫുന്നിസയും ഭർത്താവും ഇവരുടെ ആറുമക്കളുമാണ് താമസിക്കുന്നത്. ഡിവിഷൻ കൗൺസിലർ വാടിയിൽ നവാസ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ.സുരേഷ്, മാറാട് ജനമൈത്രി പൊലീസ് എ.എസ്.ഐ കെ. ധനേഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
