Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:41 AM IST Updated On
date_range 16 May 2022 5:41 AM ISTസമ്മിശ്ര കൃഷിയുടെ വിജയഗാഥയുമായി പ്രവാസി വ്യാപാരി
text_fieldsbookmark_border
താമരശ്ശേരി: പൂക്കോട് മാവുള്ളകണ്ടി അൻവർ എന്ന പ്രവാസി വ്യാപാരി നല്ലൊരു കർഷകൻ കൂടിയാണ്. പൂക്കോട്ടെ രണ്ട് ഏക്കറിൽ സമ്മിശ്ര കൃഷിയിറക്കി വിജയിച്ചിരിക്കുകയാണ് ഇദ്ദേഹം. വിദേശ പഴങ്ങളോടും ആൻറിക് സാധനങ്ങളെയും ഏറെ ഇഷ്ടമുള്ള അൻവർ പറമ്പിൽ നിറയെ വൈവിധ്യങ്ങളായ പഴങ്ങളും കൃഷി ചെയ്തിട്ടുണ്ട്. കുലച്ച ഈന്തപ്പനകളും പഴുത്ത മാങ്കോസ്റ്റിൻ, റെമ്പൂട്ടാൻ തൈകളും ഇവിടെത്തെ അപൂർവ കാഴ്ചയാണ്. ജിദ്ദയിൽ വർഷങ്ങളായി സൂപ്പർമാർക്കറ്റ് നടത്തുന്ന അൻവർ നാട്ടിലെത്തിയാൽ കൃഷിയിടത്തിലാണ് കൂടുതൽ സമയവും ചെലവഴിക്കുക. വ്യത്യസ്തയിനം ചെടികൾ, അത്യുൽപാദന ശേഷിയുള്ള വാഴകൾ, മാമ്പഴങ്ങൾ, സപ്പോട്ട, മുള്ളാത്ത, കടച്ചക്ക, പ്ലംസ് തുടങ്ങിയയെല്ലാം തെങ്ങിന് ഇട സ്ഥലങ്ങളിലായി കൃഷിയിറക്കിയിട്ടുണ്ട്. അമ്പത് മാങ്കോസ്റ്റിൻ തൈകൾ കുലച്ച് കായ്ഫലം തരാനായി. മാങ്കോസ്റ്റിൻ പഴം ഭാവിയിൽ വിപണിയിലെത്തിക്കാൻ അൻവറിന് പദ്ധതിയുണ്ട്. വീട്ടുമുറ്റത്തെ ഉൾപ്പെടെയുള്ള രണ്ട് ഈന്തപനകൾ കുലച്ച് കായ്ഫലം വന്നതിന്റെ സന്തോഷത്തിലാണ്. അത്യുൽപാദനശേഷിയുള്ള തൈകൾ സംഘടിപ്പിച്ച് ജൈവകൃഷി രീതിയിലാണ് ഇദ്ദേഹം പിന്തുടരുന്നത്. ആന്തൂറിയം, മൊസാണ്ട, സൈക്കൺ, ദേവദാരു, വിവിധ തരം മുല്ലകൾ, ചെമ്പരത്തികൾ, റോസുകൾ, വിവിധ തരം ഇല ചെടികൾ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ജൈവവളവും നനയുമാണ് കൃഷി പരിപാലനം. ഭാര്യ കാരന്തൂർ സ്വദേശിനി അഫ്സയും വിദ്യാർഥികളായ മക്കൾ അർഷദ് അലി, ആയിഷ നിദ, ഖദീജ നിയ എന്നിവർ അൻവറിന് എല്ലാ പിന്തുണയുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story