Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:41 AM IST Updated On
date_range 16 May 2022 5:41 AM ISTഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണങ്ങൾ സമാപിച്ചു
text_fieldsbookmark_border
കൊടുവള്ളി: നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ മേയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾ ഞായറാഴ്ച സമാപിച്ചു. എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനമായെത്തി വൈകീട്ട് വാരിക്കുഴിത്താഴത്ത് കൊട്ടിക്കലാശം നടത്തി. യു.ഡി.എഫ് പ്രവർത്തകർ വീടുകയറിയുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിയത്. കരിവില്ലിക്കാവ് അംഗൻവാടിയിലാണ് വോട്ട് ചെയ്യുന്നതിനുള്ള ബൂത്ത് ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്. 18ന് ഫലപ്രഖ്യാപനവും നടക്കും. എൽ.ഡി.എഫിൽ സി.പി.എം സ്ഥാനാർഥിയായി കെ.സി. സോജിത്തും യു.ഡി.എഫ്-വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയായി കെ.കെ. ഹരിദാസനും ബി.ജെ.പിയുടെ കെ. അനിൽകുമാറുമാണ് മത്സരരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story