Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:39 AM IST Updated On
date_range 16 May 2022 5:39 AM ISTഹാരിസിന്റെ ദുരൂഹ മരണം; ആക്ഷൻ കമ്മിറ്റിയുണ്ടാക്കി
text_fieldsbookmark_border
കുന്ദമംഗലം: 2020 മാർച്ചിൽ അബൂദബിയിൽ ചാത്തമംഗലം ഈസ്റ്റ് മലയമ്മ ടി.പി. ഹാരിസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എൻ.പി. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.പി. ഹംസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, വാർഡ് മെംബർ മൊയ്തു പീടികക്കണ്ടി, ടി.പി. അഹമ്മദ് കുട്ടി ഹാജി, മുഹമ്മദ് പൈറ്റൂളി, എൻ.പി. ഹമീദ് മാസ്റ്റർ, ഷരീഫ് മലയമ്മ, പി. ആലിക്കുഞ്ഞി, പി. ഇബ്രാഹിം കുട്ടി സഖാഫി, ഐ.എം. സിബി എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി എൻ.പി. ഹംസ മാസ്റ്റർ (ചെയർ.), ടി.പി. അഹമ്മദ് കുട്ടി ഹാജി, ടി.പി. ഹംസ, ഐ.എം. സിബി (വൈസ് ചെയർ.), മുഹമ്മദ് പൈറ്റൂളി (കൺ.), മൊയ്തു പീടികക്കണ്ടി, പി. ഇബ്രാഹിം കുട്ടി സഖാഫി, എൻ.പി. ഹമീദ് മാസ്റ്റർ (ജോ. കൺ.), ഷരീഫ് മലയമ്മ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story