Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:34 AM IST Updated On
date_range 16 May 2022 5:34 AM ISTമഴക്കെടുതി: തയാറെടുക്കാൻ പൊലീസ്-അഗ്നിരക്ഷാസേനക്ക് നിർദേശം
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ദുരന്തനിവാരണ സമിതി അവലോകന യോഗംചേർന്നു. ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുഴുവൻ തയാറെടുപ്പും നടത്താൻ പൊലീസിനും അഗ്നിരക്ഷാസേനക്കും തഹസിൽദാർക്കും കലക്ടർ നിർദേശം നൽകി. മലയോര മേഖലകളിലെ രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കങ്ങൾ പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ബറ്റാലിയൻ ഇന്നും നാളെയുമായി ജില്ലയിലെത്തും. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന 900ഓളം കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കുടുംബങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ കാലതാമസം കൂടാതെ നൽകണമെന്ന് തഹസിൽദാർമാർക്ക് നിർദേശം നൽകി. കൂടാതെ ഇവരെ മാറ്റിത്താമസിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഒരുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ (ഇൻചാർജ്), വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. Vj4-തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 4*400 റിലേയിൽ സ്വർണം നേടിയ കോഴിക്കോടിന്റെ ജിതിൻ ജോസ്, പി. അതുൽ, അബിൻ ജോജോ, വി.ടി. ജിഷ്ണു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story