Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരജിലേഷിന്റെ...

രജിലേഷിന്റെ ചികിത്സക്കായി നാട് കൈകോർക്കുന്നു

text_fields
bookmark_border
രജിലേഷിന്റെ ചികിത്സക്കായി നാട് കൈകോർക്കുന്നു
cancel
നരിക്കുനി: ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് കനിവുതേടുന്നു. പരേതനായ പുതുക്കുടി പറമ്പത്ത് വിജയന്റെ മകൻ രജിലേഷാണ് (25) രണ്ട് വൃക്കകളും തകരാറിലായി സഹായം കാത്തുകഴിയുന്നത്. ജന്മന ഒരു വൃക്കക്ക് തകരാർ ഉണ്ടായിരുന്നു. ആറുവർഷം മുമ്പ് പിതാവ് അർബുദം ബാധിച്ച് മരിച്ചു. രോഗിയായ അമ്മ വീടുകളിൽ കൂലിപ്പണിക്ക് പോയാണ് ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുന്നത്. ഏതാനും മാസം മുമ്പ് രജിലേഷ് പൂർണമായി കിടപ്പിലായി. ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും വേണ്ട അമ്പത് ലക്ഷത്തോളം രൂപ കണ്ടെത്താനാകാതെ നിർധനകുടുംബം പ്രയാസത്തിലാണ്. കുടുംബത്തെ സഹായിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം ചെയർമാനായും പി.സി. ബാബു കൺവീനറായും പി.ഐ. വാസുദേവൻ നമ്പൂതിരി ട്രഷററായും സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. സഹായങ്ങൾ സ്വീകരിക്കാൻ എസ്.ബി.ഐ നരിക്കുനി ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 40917099535. IFS CODE: SBIN0071096. Google Pay Number: 8113098261. പടം :രജിലേഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story