Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:28 AM IST Updated On
date_range 16 May 2022 5:28 AM ISTമനസ്സറിഞ്ഞ് ഉറപ്പിക്കാം, മികച്ച കരിയർ
text_fieldsbookmark_border
Shoulder head 'എജൂകഫേ' രജിസ്ട്രേഷൻ പുരോഗമിക്കുന്നു Main head മനസ്സറിഞ്ഞ് ഉറപ്പിക്കാം, മികച്ച കരിയർ blurb -കരിയറിന്റെ മനഃശാസ്ത്രവുമായി മാജിക് ലിയോയും ദയാനിധിയും -മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ ഹാളിലും മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലും ഫെസ്റ്റ് നടക്കും കോഴിക്കോട്: ഉപരിപഠനം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നവർക്ക് വഴികാട്ടിയാവുകയാണ് 'മാധ്യമം' 'എജൂകഫേ'. നിരവധി പുതുമകളോടെ എജൂകഫേ വിദ്യാർഥികൾക്ക് മുന്നിലെത്തുമ്പോൾ 'മികച്ച ഒരു കരിയർ' എന്ന ഉറപ്പാണ് മുന്നിലുള്ളത്. മനസ്സറിഞ്ഞ് മികച്ച കരിയർ തിരഞ്ഞെടുക്കുക എന്നതാവണം ഓരോ വിദ്യാർഥിയുടെയും ലക്ഷ്യമെന്ന് വീണ്ടും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രശസ്ത ഹിപ്നോസിസ് മെന്ററും മനഃശാസ്ത്ര വിദഗ്ധനുമായ മാജിക് ലിയോ നിങ്ങൾക്കു മുന്നിൽ എത്തുകയാണ് എജൂകഫേയിലൂടെ. മനഃശാസ്ത്രപരമായി എങ്ങനെ മികച്ച കരിയറിലെത്താനുള്ള വഴിതേടാം എന്നതിനെക്കുറിച്ച് വിശദമായി അദ്ദേഹം സംവദിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും നേരിട്ടുതന്നെ അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ഫെസ്റ്റിലുണ്ടാവും. പ്രശസ്ത മജീഷ്യൻകൂടിയായ മാജിക് ലിയോ തികച്ചും വ്യത്യസ്ത ശൈലിയിൽതന്നെയാകും സെഷൻ നയിക്കുക. മജീഷ്യനും മനഃശാസ്ത്ര വിദഗ്ധനുമായ ദയാനിധിയാണ് എജൂകഫേയിൽ വിദ്യാർഥികൾക്ക് മുന്നിലെത്തുന്ന മറ്റൊരു പ്രമുഖ വ്യക്തിത്വം. കോയമ്പത്തൂർ സ്വദേശിയായ ദയാനിധി അന്താരാഷ്ട്രതലത്തിൽതന്നെ ഏറെ പ്രശസ്തിനേടിയ മജീഷ്യനാണ്. എജൂകഫേയിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങൾക്ക് മനഃശാസ്ത്രപരമായിതന്നെ മറുപടി നൽകാൻ ദയാനിധിക്ക് സാധിക്കുമെന്നുറപ്പ്. നിരവധി കമ്പനികൾക്കുവേണ്ടി കഴിവുറ്റജീവനക്കാരെ രൂപപ്പെടുത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ദയാനിധിക്ക് മികച്ച കരിയർ എന്ന വിദ്യാർഥികളുടെ സ്വപ്നത്തോട് മനഃശാസ്ത്രപരമായി അടുത്തുനിൽക്കാനും സാധിക്കും. മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ ഹാളിലും മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലുമാണ് എജൂകഫേ. വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണയിച്ച് ഉപരിപഠനവും കരിയറും തിരഞ്ഞെടുക്കുന്നതിന് സിജി നടത്തുന്ന 'സി ഡാറ്റ്' ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും സൈലം (Xylem) നടത്തുന്ന 'ബസ് ദ ബ്രെയിൻ' ക്വിസ് മത്സരവും എജൂകഫേയുടെ ഭാഗമായി നടക്കും. ഇതുകൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകളുമുണ്ടാകും. എജൂകഫേയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഇത് സൗജന്യമായിരിക്കും. കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സിവിൽ സർവിസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജൂടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജൂകഫേയുടെ ഭാഗമാവും. ഓൺലൈനായി എജൂകഫേയിൽ രജിസ്റ്റർ ചെയ്യാം. തന്നിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. അതുകൂടാതെ ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാം. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന എജൂകഫേയിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9497197794, വെബ്സൈറ്റ്: https://myeducafe.com/. സൈലം ആണ് എജൂകഫേ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ് (Steyp) ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story