Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:44 AM IST Updated On
date_range 15 May 2022 5:44 AM ISTസാഹസിക സെൽഫി: ജീവൻ പൊലിഞ്ഞത് മിടുക്കിയായ വിദ്യാർഥിനിയുടെ
text_fieldsbookmark_border
ഫറോക്ക്: സാഹസിക സെൽഫി ഭ്രമത്തിൽ ജീവൻ നഷ്ടപ്പെട്ടത് മിടുക്കിയായ കൗമാരക്കാരിക്ക്. കരുവൻതിരുത്തി കോതാർ തോടിനുസമീപം ഫത്താഹ് - നസീമ ദമ്പതികളുടെ മകൾ നഫാത്തിന്റെ (16) ജീവനാണ് ഫറോക്ക് റെയിൽവേ പാലത്തിൽ പൊലിഞ്ഞത്. കൂടെയുണ്ടായിരുന്ന സഹപാഠി മുഹമ്മദ് ഇഷാമിന് സാരമായി പരിക്കേറ്റു. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം തരത്തിലേക്ക് ജയിച്ചവരാണ് ഇരുവരും. പഠന-പാഠ്യേതര രംഗങ്ങളിൽ എപ്പോഴും മുൻപന്തിയിലായ ഇരുവരും ട്യൂഷൻ സൻെററുകളിൽനിന്നുള്ള ഇടവേളയിൽ ഫറോക്ക് പാലത്തിലെത്തി ട്രെയിൻ വരുന്ന പശ്ചാത്തലത്തിൽ സെൽഫിയെടുക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നുവെന്നാണ് സൂചന. നഫാത്ത് പുഴയിലേക്കും ഇഷാം മറു ട്രാക്കിലേക്കും തെറിച്ചുവീണു. ചെറുപ്പം മുതൽ പഠനത്തിൽ മുൻപന്തിയിലാണ് നഫാത്ത്. പരിസ്ഥിതി പ്രവർത്തനം, സംഘാടനം, പ്രസംഗം, രചന തുടങ്ങിയ രംഗങ്ങളിലൊക്കെ കഴിവുതെളിയിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നഫാത്ത് രൂപകല്പന ചെയ്ത ഹാൻഡ് സാനിറ്റൈസർ കോവിഡ് കാലത്ത് ശ്രദ്ധിക്കപ്പെടുകയും സ്കൂളിൽ പ്രത്യേക പരിപാടിയിൽ ആദരിക്കപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ഇൻസ്പെയർ അവാർഡ് ജേതാവാണ്. മദ്റസകളിലും നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട് ഈ മിടുക്കി. അധ്യാപകർക്കും സഹപാഠികൾക്കും നഫാത്തിന്റെ വിയോഗം നോവായി. പടം: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് നഫാത്ത്, രാമനാട്ടുകര നഗരസഭ ചെയർപേഴ്സൻ ബുഷ്റ റഫീഖിൽനിന്നും അവാർഡ് സ്വീകരിക്കുന്നു (ഫയൽ ചിത്രം)filenameClfrk 212
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
