Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:44 AM IST Updated On
date_range 15 May 2022 5:44 AM ISTഅകക്കണ്ണിൻ നിറവിൽ ഗായിക സജ്ന വിവാഹിതയായി
text_fieldsbookmark_border
തിരുവമ്പാടി: കാഴ്ചപരിമിതിയോട് പൊരുതി മുന്നേറിയ ഗായിക സജ്നയും നൗഷാദും ഒരുമിച്ചു. മലപ്പുറം വെന്നിയൂർ കൊടക്കല്ല് സ്വദേശി നൗഷാദാണ് സജ്നയുടെ വരൻ. കാഴ്ചപരിമിതർക്കായി പ്രവർത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈന്റ് ആണ് വിവാഹത്തിന് അവസരമൊരുക്കിയത്. ചാനൽ റിയാലിറ്റി ഷോകളിലും മറ്റ് വേദികളിലും ശ്രദ്ധേയയായ മാപ്പിളപ്പാട്ട് ഗായികയാണ് തിരുവമ്പാടി സ്വദേശിയായ സജ്ന. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങറിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാശവാണിയില്‍ ലളിതഗാന വിഭാഗത്തില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ്. കമുകറ ഫൗണ്ടേഷന്‍ അവാര്‍ഡ്, സംഘമിത്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡ്, മുട്ടത്ത് ഇബ്രാഹീം സ്മാരക സ്വര്‍ണമെഡല്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടി. കിണാശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സംഗീത അധ്യാപികയാണ് സജ്ന. ജയ്ഹിന്ദ് ടി.വി സംപ്രേഷണം ചെയ്ത മാപ്പിളപ്പാട്ട് എന്ന റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. തിരുവമ്പാടിയിലെ റബര്‍ ടാപ്പിങ് തൊഴിലാളിയായ കല്ലാരംകെട്ടില്‍ കുഞ്ഞിമൊയ്ദീന്റെയും ഖദീജയുടെയും മൂന്ന് മക്കളില്‍ ഇളയവളാണ് സജ്ന. * Thiru 6 Saj : ഗായിക സജ്നയും വരൻ നൗഷാദും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
