Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:43 AM IST Updated On
date_range 15 May 2022 5:43 AM ISTമാതോലത്താൻ കടവിൽ വേലികെട്ടി നിയന്ത്രിക്കണമെന്ന്
text_fieldsbookmark_border
ഓമശ്ശേരി: കഴിഞ്ഞദിവസം രണ്ടുകുട്ടികൾ കൂടി മരിച്ചതോടെ മാതോലത്താൻ കടവിലെ അപകട മരണം 12 കടന്നു. നിരന്തരം അപകടം ഉണ്ടായതോടെ ഇവിടത്തെ യുവാക്കൾ ചേർന്ന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അപകടത്തിൽപെടുന്നവരെ രക്ഷിക്കുന്നതിനാവശ്യമായ കയറും മുങ്ങൽ ഉപകരണങ്ങളും വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. നീന്തലറിയാത്തവർ വഴുവഴുപ്പുള്ള പാറയിൽ കയറി പുഴയിൽവീണാണ് അപകടത്തിൽപെടുന്നത്. ഒപ്പം മണലെടുപ്പ് മൂലമുണ്ടായ കുഴികളും ചുഴികളും അപകട കാരണമാകുന്നുണ്ട്. മരണം കണ്ട് മരവിച്ചിരിക്കുകയാണ് പുഴയോരവാസികൾ. മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ചാണ് പലരും പുഴയിലേക്ക് ഇറങ്ങുന്നത്. കടവു ഭാഗത്ത് വേലികെട്ടി പുഴയിലേക്ക് ഇറങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചിത്രം മാതോലത്താൻ കടവിൽ നാട്ടുകാർ സ്ഥാപിച്ച അപകട മുന്നറിയിപ്പ് ബോർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
