Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:41 AM IST Updated On
date_range 15 May 2022 5:41 AM ISTഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ രാത്രികാല പരിശോധന നടത്തി
text_fieldsbookmark_border
താമരശ്ശേരി: പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്ത് ശുചിത്വം പാലിക്കാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്തതിന് കൈതപ്പൊയിൽ ഹോട്ടൽ, ചുരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച തട്ടുകട എന്നിവ അടപ്പിച്ചു. 21 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ, കൃത്യമായി മാലിന്യങ്ങൾ സംസ്കരിക്കാത്ത സ്ഥാപനങ്ങളിൽനിന്ന് 5800 രൂപ പിഴയീടാക്കി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് നേതൃത്വം നൽകി. പൊലീസ് ഇൻസ്പെക്ടർ വിജയൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു കുര്യൻ, സി.കെ. വിജീഷ് കുമാർ, വി.എസ്. സേവ്യർ, സിവിൽ പൊലീസ് ഓഫിസർമാരായ ജിതേന്ദ്രൻ, ലിനീഷ് എന്നിവർ പങ്കെടുത്തു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ഭക്ഷണ പാചക-വിതരണ തൊഴിലാളികൾ ഹെൽത്ത് കാർഡ് സൂക്ഷിക്കണമെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ, ശുചിത്വം പാലിക്കാതെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫിസർ ഡോ. സഫിന മുസ്തഫ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story