Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:40 AM IST Updated On
date_range 15 May 2022 5:40 AM ISTവാഹനാപകടത്തിൽ പരിക്കേറ്റ ജവാൻ മരിച്ചു
text_fieldsbookmark_border
സോമവാർപേട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ജവാൻ മരിച്ചു. സോമവാർപേട്ടയിൽ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് പരിക്കേറ്റ ഭാരതീയ സേനയിലെ ജവാൻ എടവാരെ സജ്ജള്ളിയിലെ ഡാലു തമ്മയ്യയാണ് (35) മരിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജമ്മു-കശ്മീരിൽ ഡ്യൂട്ടിയിലായിരുന്ന തമ്മയ്യ ഈ മാസം പത്തിനാണ് രണ്ടുമാസത്തെ അവധിയിൽ വന്നത്. 12നു സോമവാർപേട്ടയിൽനിന്നും വീട്ടിലേക്കുള്ള വഴിയിൽ നടന്നുപോകവേ പിന്നിൽനിന്ന് ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സോമവാർപേട്ട റൂറൽ പൊലീസ് കേസെടുത്തു. മാധവി ഇരിട്ടി: വീർപ്പാട്ടെ കുന്നത്ത് മാധവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: കമല, ലക്ഷ്മണൻ, ഓമന, ചന്ദ്രൻ, രോഹിണി, റീന, പരേതനായ ഭാസ്കരൻ. മരുമക്കൾ: ആണ്ടി (ഇരിട്ടി), കമല (ആറളം), രാധ (കണ്ണാടിപ്പറമ്പ്), വിമല (വള്ളിത്തോട്), കരുണാകരൻ (പാവന്നൂർമൊട്ട), ലക്ഷ്മണൻ (എടൂർ), ഗോപി (മണത്തണ). യൂസഫ് അഴിയൂർ: കുഞ്ഞിപ്പള്ളിക്കുസമീപം വലിയ കരകെട്ടി യൂസഫ് (75) നിര്യാതനായി. ഭാര്യ: സൈബുന്നിസ എരിക്കിൽ. മക്കൾ: ശുഹൈൽ, ഷെനൂജ്, സഫ്‍വാൻ , സമാഹ്. മരുമക്കൾ: രേഷ്ന, സന, ഷെറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story