Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോറിയും സ്കൂട്ടറും...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ലീഗ് പ്രാദേശിക നേതാവ് മരിച്ചു

text_fields
bookmark_border
കണ്ണൂർ: കാൽടെക്സ് ജങ്ഷനിൽ ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് മരിച്ചു. മരക്കാർകണ്ടി ബൈത്തുൽ നൂഹയിൽ വി.കെ. ഇബ്രാഹിം ഹാജിയാണ് (74) മരിച്ചത്. പള്ളിക്കുന്ന് പഞ്ചായത്ത് ലീഗ് പ്രസിഡന്റ്, ചാലാട് കോഓപറേറ്റിവ് ബാങ്ക് ഭരണസമിതിയംഗം, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം, ചാലാട് പള്ളി മദ്റസ കമ്മിറ്റി മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചാലാട് ശിഹാബ് തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് അംഗവും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സാന്നിധ്യവുമായിരുന്നു. കണ്ണൂരിലെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി സ്കൂട്ടറിൽ തിരിച്ചുവരുമ്പോൾ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ചാലാട് സ്വദേശിയാണ്. മുമ്പ് ഹാജി റോഡിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: എം.പി. സുലൈഖ. മക്കൾ: എം.പി. നദീർ, നിഷാദ് (ഖത്തർ), നൗഫൽ (ലുലു ഗോൾഡ്, കണ്ണൂർ), ഷമീബ (ബദർപള്ളി), റുബീന (കാട്ടാമ്പള്ളി), നഫീല, റഫ്‌ബിന (ഇരുവരും മരക്കാർകണ്ടി). മരുമക്കൾ: കെ.ടി. സലിം (കോൺകോഡ് ട്രാവൽസ്, യോഗശാല റോഡ് കണ്ണൂർ, ബദർപള്ളി പരിപാലന കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി), അഹമ്മദ് നയ്യിർ (അധ്യാപകൻ, ഗവ. യു.പി സ്കൂൾ, കാട്ടാമ്പള്ളി), നിസാർ (ബഹ്‌റൈൻ), നൗഷാദ് (മുനിസിപ്പൽ കോൺട്രാക്ടർ), ഷംന, അസൂറ, നസ്‌ന. സഹോദരങ്ങൾ: സുബൈർ (റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരൻ), അബ്ദുസ്സലാം, സൈനബ, സഫിയ, സുബൈദ, പരേതരായ സൈബുന്നിസ, അഷ്‌റഫ്. കണ്ണൂർ ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി രാത്രി 10ഓടെ ചാലാട് പള്ളിയാംമൂല ഖബർസ്ഥാനിൽ ഖബറടക്കി. photo: obit ibrahim haji 74 kannur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story