Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:47 AM IST Updated On
date_range 14 May 2022 5:47 AM ISTകോവിഡ് കാലത്ത് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് കാലഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് മെഡിക്കൽ കോളജ് ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. മേയർ ഡോ.ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ ഡോ.രഞ്ജിനി അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. എസ്. അച്യുതൻ നായർ, ഡോ.കെ.സുഗതൻ, ഡോ.വർഗീസ് തോമസ്, ഡോ. മുരളീധരൻ നമ്പൂതിരി, ഹംസ കണ്ണാട്ടിൽ, പി.പി. മുനീർ, ലേ സെക്രട്ടറി ബാബു ചന്ദ്രൻ, നഴ്സിങ് ഓഫിസർ വി.പി. സുമതി എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ സ്വാഗതവും സ്റ്റാഫ് കൗൺസിൽ കൺവീനർ പി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. എഴുപതോളം പേർക്ക് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story