Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:47 AM IST Updated On
date_range 14 May 2022 5:47 AM ISTപ്രതീക്ഷയും സ്നേഹവുമുണർത്തി മെഹഫിൽ
text_fieldsbookmark_border
കോഴിക്കോട്: നന്മ വറ്റിയിട്ടില്ലെന്ന് ഓർമപ്പെടുത്തി ഉദയം ഗവ. ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കായി വെള്ളിമാടുകുന്ന് അമ്പിളിപ്പറമ്പത്ത് കുടുംബസമിതിയുടെ ആഭിമുഖ്യത്തിൽ സാവേരി മ്യൂസിക്സ് അവതരിപ്പിച്ച മെഹഫിൽ ശ്രദ്ധേയമായി. പരിപാടി സ്പെഷൽ ഓഫിസർ ഡോ. ജി. രാഗേഷ് ഉദ്ഘാടനം ചെയ്തു. മധുരമായി ഗാനങ്ങൾ ആലപിച്ചും സർഗാത്മക ആശയങ്ങൾ പങ്കുവെച്ചും നിറഞ്ഞു നിന്ന അന്തേവാസികൾക്കൊപ്പം സ്റ്റാഫും ഇന്റേൺഷിപ് വിദ്യാർഥികളും വൃദ്ധസദനത്തിലെ അമ്മമാരും പങ്കുചേർന്നപ്പോൾ ചുറ്റും നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. സാവേരിക്കു വേണ്ടി മണ്ണൂർ പ്രകാശൻ, ഇ.പി. ജ്യോതി, ശൈലേന്ദ്ര വർമ, എ.വി. സദാനന്ദൻ എന്നിവർ ഗാനങ്ങളാലപിച്ചു. എ.വി. സുഗന്ധി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story