Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:44 AM IST Updated On
date_range 14 May 2022 5:44 AM ISTജലനടത്തം ജനസഞ്ചയമായി മാറി
text_fieldsbookmark_border
നന്മണ്ട: തെളിനീരൊഴുകും നവകേരളം കാമ്പയിന്‍റെ ഭാഗമായി നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഏഴാംവാർഡിൽ ജലനടത്തം നടത്തി. അയലാടത്ത് മുതൽ ബാലുശ്ശേരി മുക്ക് വരെയും മണ്ണാത്തി കടവ് മുതൽ കുന്നത്തെരു വരെയുമാണ് തോടോരത്തുകൂടി ജലനടത്തം സംഘടിപ്പിച്ചത്. തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടാതിരിക്കാൻ സമീപത്തെ വീട്ടുകാർക്ക് ആവശ്യമായ ബോധവത്കരണം നടത്തി. തൊഴിലുറപ്പ്, കുടുംബശ്രീ, പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി 25 പേർ ജലനടത്തത്തിൽ പങ്കെടുത്തു. ജലസഭയുടെ ഉദ്ഘാടനം വാർഡ് മെംബർ സീമ തട്ടഞ്ചേരി നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ സി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ടി.കെ. ബിജീഷ് കുമാർ, ബാബു പുതിയോട്ടിൽ, കെ.കെ. മുഹമ്മദ്, ഗിരിജ വലിയ പറമ്പിൽ എന്നിവർ സംസാരിച്ചു. പടം - നന്മണ്ട ഏഴാംവാർഡിൽ മെംബർ സീമ തട്ടഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ജലനടത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
