Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവൾക്ക് മരിക്കാൻ...

അവൾക്ക് മരിക്കാൻ പേടിയാണ്; കൊന്നതാണ് -ഷഹാനയുടെ മാതാവ്

text_fields
bookmark_border
അവൾക്ക് മരിക്കാൻ പേടിയാണ്; കൊന്നതാണ് -ഷഹാനയുടെ മാതാവ്
cancel
പറമ്പിൽ ബസാർ: അവൾ മരിക്കില്ല, അവൾക്ക് പേടിയാണ്, വീട് വാങ്ങണം, കാർ വാങ്ങണം എന്നൊക്കെയാണ് അവൾ ഞങ്ങളോട് പറയാറുണ്ടായിരുന്നത്. എന്റെ മകളെ കൊന്നതാണ്. മകൾ ആത്മഹത്യ ചെയ്യില്ല, മകൾ പാവമാണ് - കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞും ആർത്തലച്ചുമുള്ള ഷഹാനയുടെ മാതാവിന്‍റെ അസ്വസ്ഥതകൾ കണ്ടു നിന്നവരിൽ ദുഃഖമുളവാക്കി. മോഡലായ കാസർകോട് ചെറുവത്തൂർ സ്വദേശി ചമ്പ്രാംകാല ഷഹാനയെ (21) പറമ്പിൽ ബസാറിനടുത്ത് ഗൾഫ് ബസാറിൽ നമ്പ്യങ്ങാടത്ത് വാടക വീട്ടിലാണ് വ്യാഴാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടത്. രാത്രി 12 ഓടെ ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടതായി ഭർത്താവ് കക്കോടി മക്കട അയ്യപ്പൻ കണ്ടി സജാദ് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭർത്താവ് സജാദ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നതായി മാതാവ് ഉമൈബ പറഞ്ഞു. വെള്ളിയാഴ്ചത്തെ പിറന്നാളിനെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായും ഈ സമയത്തും മർദിച്ചിരുന്നുവ​ത്രേ. ഒന്നരവർഷമായി വിവാഹം കഴിഞ്ഞിട്ടെങ്കിലും നാലു തവണ മാത്രമെ വീട്ടിലേക്ക് വന്നിട്ടുള്ളൂ. ഷഹാനയെ വീട്ടിലേക്ക് വരാനും താമസിക്കാനും അനുവദിച്ചില്ലെന്നും മാതാവ് പറഞ്ഞു. മർദനം അസഹ്യമാകു​മ്പോൾ മകളെ കൂട്ടിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്നെങ്കിലും ഇടക്കിടക്ക് വീട് മാറി താമസിക്കുന്നതിനാൽ കഴിഞ്ഞിരുന്നില്ല. പ്ലസ് ടു വരെ പഠിച്ചിരുന്ന മകൾക്ക് അഭിനയം ഏറെ ഇഷ്ടമായിരുന്നു. ഇടക്ക് ഡ്രൈവറായും മറ്റും ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് ഉപയോഗിക്കാറുള്ളതിനാൽ നിരന്തരം മർദിക്കുമായിരുന്നു. സംഭവം നടക്കുന്നതിന് അൽപം മുമ്പ് മുറിയിൽ ബഹളം കേട്ടിരുന്നതായി വീട്ടുടമയുടെ മകൻ ജാസർ പറഞ്ഞു. സജാദ് വിളിച്ചതനുസരിച്ച് മുറിക്കരികിൽ എത്തിയപ്പോൾ സജാദ് ഷഹാനയെ മടിയിലിരുത്തിയതായാണ് കണ്ടതത്രേ. ഉടൻ തന്നെ ജാസർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ, മർദനത്തെ സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story