Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:43 AM IST Updated On
date_range 14 May 2022 5:43 AM ISTകാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
text_fieldsbookmark_border
അത്തോളി: ഉള്ള്യേരി-പാവങ്ങാട് റോഡിൽ കുന്നത്തറ ബദർ ജുമാമസ്ജിദിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഉള്ള്യേരി കക്കഞ്ചേരി മനാട് കൊണോർത്ത് കണ്ടി വേണുഗോപാൽ (50), യാത്രക്കാരി കക്കഞ്ചേരി മനാട് സനില(49), കാർ ഡ്രൈവർ കുറ്റ്യാടി തളീക്കര വെങ്ങക്കണ്ടി ശ്രീനിവാസൻ (57) എന്നിവർക്കാണ് പരിക്കേറ്റത്. വേണുഗോപാൽ, സനില എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ശ്രീനിവാസനെ മൊടക്കല്ലൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം. അത്തോളി ഭാഗത്തുനിന്നു വന്ന കാറും എതിർദിശയിൽ വരുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. മുൻവശത്തെ ടയർപൊട്ടി നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. കാറിൽ സഞ്ചരിച്ചവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്നും രോഗിയുമായി കല്ലാച്ചി ചേലക്കാട്ടെ വസതിയിലേക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. അത്തോളി പൊലീസെത്തി സ്ഥിതി നിയന്ത്രിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽനിന്നും നീക്കംചെയ്ത ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. പട ATL 987 കുന്നത്തറക്കു സമീപം അപകടത്തിൽപെട്ട കാറും ഓട്ടോയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
