Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:42 AM IST Updated On
date_range 14 May 2022 5:42 AM ISTകോട്ടക്കൽ ദേവദാസന് വീരശൃംഖല നൽകി ആദരിക്കും
text_fieldsbookmark_border
കോഴിക്കോട്: പ്രസിദ്ധ കഥകളി കലാകാരനായ കോട്ടക്കൽ ദേവദാസന് വീരശൃംഖല നൽകി ആദരിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ പത്മശ്രീ കല്യാണ മണ്ഡപത്തിലാണ് സുദേവം എന്നുപേരിട്ട ചടങ്ങ് നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം പ്രധാനതന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ നിർവഹിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. കർണാടക സംഗീതം, സുഹൃദ് സമ്മേളനം എന്നിവ നടക്കും. വൈകീട്ട് ഓട്ടൻ തുള്ളൽ, തായമ്പക എന്നിവ അരങ്ങേറും. രാത്രി ഏഴിന് നളചരിതം മൂന്നാം ദിവസം, പ്രഹ്ലാദചരിതം കഥകളിയും അരങ്ങേറും. 15ന് രാവിലെ 10.30 മുതൽ പരിപാടികൾ നടക്കും. സുദേവം നിർവാഹക സമിതി ജനറൽ കൺവീനർ ശ്രീജിത്ത് മേനോൻ, ശരത്ത് എ. ഹരിദാസൻ, കോട്ടക്കൽ വിജയ രാഘവൻ, കലാമണ്ഡലം രവികുമാർ, സുരേഷ് പാലൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story