Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രി മാപ്പ് ...

മുഖ്യമന്ത്രി മാപ്പ് പറയണം -മുല്ലപ്പള്ളി

text_fields
bookmark_border
വടകര: പി.ടി. തോമസിന്റെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ സൗഭാഗ്യമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. പി.ടി മരിച്ചിട്ടും അവഹേളിക്കുകയാണ്. കെ.വി. തോമസുമായി മുഖ്യമന്ത്രി കരാർ ഉണ്ടാക്കിയതിന് തെളിവാണ് പാർട്ടി കോൺഗ്രസിലെ പങ്കാളിത്തം. ആ കരാർ പാലിക്കുക മാത്രമാണ് കെ.വി. തോമസ് ചെയ്തിരിക്കുന്നത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകരോട് കെ.വി. തോമസ് കാണിച്ചത് നന്ദികേടാണ്. തിരുത്താനുള്ള അവസരം നൽകിയിട്ടും തിരുത്തിയില്ല. സംസ്ഥാനത്ത് വികസന സ്തംഭനമാണ്. എല്ലാ മേഖലകളും പൊട്ടിത്തെറിയുടെ വക്കിലാണ്. സംസ്ഥാനത്തെ ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് പിണറായി നയിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story