Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:43 AM IST Updated On
date_range 13 May 2022 5:43 AM ISTകൈക്കനാലിൽ മാലിന്യം
text_fieldsbookmark_border
പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പന്തിരിക്കര-വേങ്ങേരി റോഡിൽ കൈതക്കുളം ഭാഗത്തുകൂടി പോകുന്ന കെട്ടിക്കിടക്കുന്നു. കനാലിന്റെ സൈഫൻ ഭാഗത്ത് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞ് വെള്ളം മലിനമായി. പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണ പ്രവൃത്തി ഈ ഭാഗത്ത് നടന്നെങ്കിലും കൈക്കനാൽ വൃത്തിയാക്കാനോ മാലിന്യം നീക്കംചെയ്യാനോ തയാറായിട്ടില്ല. സമീപ വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കനാൽ വെള്ളത്തെയാണ്. കെട്ടിനിൽക്കുന്ന മാലിന്യം വെള്ളത്തിന്റെ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. ഉടൻ കൈക്കനാൽ വൃത്തിയാക്കി ശുചിത്വം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ---------- Photo: മാലിന്യം നിറഞ്ഞ കൈക്കനാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
