Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: തുടരന്വേഷണ ഹരജിക്ക്​ കൊല്ലപ്പെട്ടവരുടെ കുടുംബം

text_fields
bookmark_border
24 പ്രതികളും 17ന്​ സി.ബി.ഐ കോടതിയിൽ ഹാജരാകണം കാസർകോട്​: പെരിയ ഇരട്ടക്കൊല കേസിൽ മുഴുവൻ പ്രതികൾക്കും മേയ്​ 17ന്​ സി.​ബി.ഐ കോടതിയിൽ ഹാജരാകാൻ സമൻസ്​ നൽകിയിരിക്കെ, കൂടുതൽ അന്വേഷണമാവശ്യപ്പെട്ട്​ കൊല്ലപ്പെട്ട യൂത്ത്​ കോൺഗ്രസ്​ നേതാക്കളുടെ കുടുംബം. പ്രതികൾ കോടതിയിൽ ഹാജരാകുന്നതിനു പിന്നാലെ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടായിരിക്കും ഹരജിനൽകുക. ശരത്​ലാലിനെയും കൃപേഷിനെയും വധിക്കാൻ ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടം സി.ബി.ഐ അന്വേഷണ റിപ്പോർട്ടിൽ അവ്യക്​തമാണെന്ന്​ കുടുംബം വിശ്വസിക്കുന്നു. ആയുധങ്ങളുണ്ടായ സ്ഥലം കൃത്യമായി തെളിവുസഹിതം കണ്ടെത്താമായിരുന്നിട്ടും കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തിൽ പൂർണതയില്ലെങ്കിൽ വിചാരണയിൽ ബുദ്ധിമുട്ട്​ അനുഭവപ്പെടും. അത്​ പൂർത്തിയാകണമെങ്കിൽ കേസിൽ മൂന്നു പ്രതികളെ കൂടി ഉൾപ്പെടുത്തണം. അത്​ ക്രൈംബ്രാഞ്ചിനോടും സി.ബി.ഐയോടും കൊല്ലപ്പെട്ടവരുടെ കുടുംബം നിരന്തരം ബോധ്യപ്പെടുത്തിയതായിരുന്നുവെന്ന്​ കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നു. അന്വേഷണത്തി‍ൻെറ കുറെ മേഖലകൾ സി.ബി.ഐക്ക്​ വിട്ടുപോയിട്ടുണ്ട്​. കുറ്റപത്രത്തി‍ൻെറയും അന്വേഷണ റിപ്പോർട്ടി‍ൻെറയും പകർപ്പ്​ ലഭ്യമാകുന്ന മുറക്ക്​ അവ പഠിച്ച്​ കോടതിയെ സമീപിക്കുമെന്ന്​ പെരിയകേസിൽ ഹരജിക്കാരുടെ നിയമസഹായ ​പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്ന അഡ്വ. ബാബുരാജ് പറഞ്ഞു. കേസിൽ ഉദുമ മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉൾ​െപ്പടെയുള്ള 24 പ്രതികൾക്കെതിരെയും നിയമനടപടികൾ തുടങ്ങി. എല്ലാവർക്കും സമൻസ്​ അയച്ച കോടതി ഇവരോട്​ 17ന്​​ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ്​ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്​. 2019 ഫെ​ബ്രുവരി 17നാണ്​ കൃപേഷും ശരത്​ലാലും കൊലചെയ്യപ്പെട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story