Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൈനിക ബോധവത്​കരണ...

സൈനിക ബോധവത്​കരണ ക്ലാസ്​

text_fields
bookmark_border
കോഴിക്കോട്​: ആർമി റിക്രൂട്ട്മെന്‍റ്​ ഓഫിസ് ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട്​, പാലക്കാട്, മലപ്പുറം, കാസർകോട്​ ജില്ലകളിലെ കോളജ്​ വിദ്യാർഥികൾക്കും കോഴിക്കോട് ചാലപ്പുറം​ ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ, നേവൽ ബേസ് എൻ.സി.സി യുടെ കീഴിലുള്ള ഒമ്പത്​ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ്​ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. കോഴിക്കോട് ആർമി റിക്രൂട്ട്മെന്‍റ്​ ഓഫിസ് ഡയറക്ടർ അമൻ ദീപ് സിംഗ്ള ക്ലാസ് നയിച്ചു. ഇന്ത്യൻ ആർമിയിൽ ചേരാനുദ്ദേശിക്കുന്ന കാഡറ്റുകൾക്ക് ബോധവത്​കരണം നൽകാനും റിക്രൂട്ട്മെന്‍റ്​ റാലി, എസ്.എസ്.ബി ഇന്റർവ്യൂ, ശമ്പളം, തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചും ​അറിവ് നൽകി. എ.ആർ.ഒ കാലിക്കറ്റിനാണ്​ ആർമി റിക്രൂട്ട്മെന്‍റ്​ റാലിയുടെ ഉത്തരവാദിത്തം. f/thu/cltpho/aman ആർമി റിക്രൂട്ട്മെന്‍റ്​ ഓഫിസ് സംഘടിപ്പിച്ച ബോധവത്​കരണ ക്ലാസിൽ ആർമി റിക്രൂട്ട്മെന്‍റ്​ ഓഫിസ് ഡയറക്ടർ അമൻ ദീപ് സിംഗ്ള സംസാരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story