Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലൈസൻസില്ല, സോമില്ലുകൾ...

ലൈസൻസില്ല, സോമില്ലുകൾ പ്രതിസന്ധിയിൽ; സർക്കാർ ഇടപെടണം -സോമിൽ ഓണേഴ്​സ്​ അസോസിയേഷൻ

text_fields
bookmark_border
-സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കോഴിക്കോട്​: വനംവകുപ്പിന്റെ ലൈസൻസ്​ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായ സോമില്ലുകളെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന്​ ഓൾ കേരള സോമിൽ ആൻഡ്​ വുഡ്​ ഇന്‍ഡസ്​​ട്രീസ്​ ഓണേഴ്​സ്​ അ​സോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2002നും 2009നും ഇടയിൽ തുടങ്ങിയ മില്ലുകൾക്ക്​ വനംവകുപ്പിന്റെ ലൈസൻസ്​ ലഭിച്ചിട്ടില്ല. ആയിരക്കണക്കിന്​ മില്ലുകളെയാണ്​ ഇത്​ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. അസോസിയേഷ‍ന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് നളന്ദ ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്​ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത്​ മെംബർ മുക്കം മുഹമ്മദ്​, വ്യാപാരി വ്യവസായി ഏ​കോപന സമിതി ജില്ല പ്രസിഡന്‍റ്​ എം. അബ്​ദുൽ സലാം, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്‍റ്​ സൂര്യ ഗഫൂർ, ജില്ല ഫോറസ്​റ്റ്​ ഓഫിസർ എം. രാജീവൻ തുടങ്ങിയവർ പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്​ഥാന പ്രസിഡന്‍റ്​ സി. കുമാ​രൻ, ജന. സെക്രട്ടറി കെ.സി.എൻ. അഹമ്മദ്​ കുട്ടി, കെ.പി. ഉസ്സയിൻ ഹാജി, സ്വാഗതസംഘം ചെയർമാൻ ബോബൻ ഒ.വി.സി എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story