Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.പി.എസ്​.ടി.എ...

കെ.പി.എസ്​.ടി.എ സംസ്ഥാന നേതൃപരിശീലന ക്യാമ്പ്​

text_fields
bookmark_border
കോഴിക്കോട്: കേരള പ്രദേശ്​ സ്കൂൾ ടീച്ചേഴ്​സ്​ അസോസിയേഷൻ (കെ.പി.എസ്​.ടി.എ) സംസ്ഥാന നേതൃപരിശീലന ക്യാമ്പ്​ മേയ്​ 14, 15 തീയതികളിൽ മാനന്തവാടിയിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14ന്​ രാവിലെ 10ന്​ കെ. മുരളീധരൻ എം.പി ഉദ്​ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ദീഖ്​ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്‍റ്​ സി. പ്രദീപ്​ അധ്യക്ഷത വഹിക്കും. പഠനക്ലാസുകൾ, സംസ്ഥാന കൗൺസിൽ യോഗം, പ്രദർശനം തുടങ്ങിയവയും നടക്കും. സി. പ്രദീപ്​ കുമാർ, വി.കെ. അജിത്​ കുമാർ, ഡോ. കെ.വി. ​മനോജ്​, അനിൽ പരപ്പനങ്ങാടി എന്നിവർ ക്ലാസെടുക്കും. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ്​ എൻ.ഡി. അപ്പച്ചൻ ഉദ്​ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ സി. പ്രദീപ്​, ജന. സെക്രട്ടറി പി.കെ. അരവിന്ദൻ, സീനിയർ വൈ. പ്രസിഡന്‍റുമാരായ എൻ. ശ്യാംകുമാർ, കെ. രമേശൻ, ജില്ല ​പ്രസിഡന്‍റ്​ ഷാജു പി. കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story