Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:34 AM IST Updated On
date_range 13 May 2022 5:34 AM ISTഅൺഎയ്ഡഡ് സ്കൂൾ അധ്യാപികമാരുടെ ദുരിതത്തിൽ ഇടപെടും -വനിത കമീഷൻ
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിലെ ചില അൺ എയ്ഡഡ് സ്കൂളുകളിൽ അധ്യാപികമാർ അനുഭവിക്കുന്ന ദുരിതങ്ങളിൽ ഇടപെടുമെന്ന് വനിത കമീഷൻ. ഈ സ്കൂളുകളിലെ അധ്യാപികമാർ പലതരത്തിലുള്ള ചൂഷണത്തിനിരയാകുന്നതായി വനിത കമീഷൻ ജില്ലതല സിറ്റിങ്ങിനുശേഷം അധ്യക്ഷ പി. സതീദേവി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അധ്യാപികമാർക്ക് മതിയായ ആനുകൂല്യം ലഭിക്കുന്നില്ല. പരാതിപ്പെട്ടാലും പരിഹാരമില്ലാത്ത അവസ്ഥയാണ്. ഇതുസംബന്ധിച്ച് ഒരുകൂട്ടം അധ്യാപികമാർ കമീഷന് പരാതി നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പുമായി കമീഷൻ ബന്ധപ്പെട്ടു. കാര്യമായി ഇടപെടാനോ അൺ എയ്ഡഡ് സ്കൂളുകളിലെ ഇത്തരം സമീപനങ്ങളെ നിയന്ത്രിക്കാനോ കഴിയില്ലെന്നാണ് ലഭിച്ച മറുപടി. ഇവയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നത് ആലോചിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. അധ്യാപികമാരെ ചൂഷണം ചെയ്യുന്നത് വളരെ ഗുരുതരമായ വിഷയമാണ്. ദിവസക്കൂലി അടിസ്ഥാനത്തിലാണ് പലരും ജോലി ചെയ്യുന്നത്. കമീഷൻ ഗൗരവമായി ഇടപെടുമെന്നും സതീദേവി പറഞ്ഞു. സർക്കാർ സ്കൂളുകളിലടക്കം വനിതകൾക്ക് പരാതി പരിഹാരസമിതിയുണ്ടാക്കിയിട്ടില്ലെന്നും ശ്രദ്ധയിൽപെട്ടതായി വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. കമീഷനിൽ പരാതി നൽകുന്ന സ്ത്രീകളുടെ മാനസിക ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ ശ്രമിക്കും. ഭാര്യ-ഭർതൃ തർക്കവും അതിർത്തി തർക്കങ്ങളും വർധിക്കുകയാണ്. 100 പരാതികളാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ പരിഹരിച്ചത്. 53 എണ്ണം അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. 40 എണ്ണം ഒത്തുതീർപ്പാക്കി. ഏഴു പരാതികൾ പൊലീസിനും മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story