Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്യാണവീട്ടിലെ...

കല്യാണവീട്ടിലെ ശീട്ടുകളി ചോദ്യംചെയ്തതിന് മർദനം; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
നാദാപുരം: ശീട്ടുകളി ചോദ്യംചെയ്തതിന്റെ പേരിൽ വീട്ടിൽ കയറി മർദിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ കേസ്. ഒരാളെ അറസ്റ്റ് ചെയ്തു. ചാലപ്പുറത്തെ ഒതിയോത്ത് പ്രദീപനാണ് (48) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ചാലപ്പുറത്തെ പാറോളി ഭാസ്കരന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. ഭാസ്കരന്റെ ഭാര്യ റീന (54), മകൻ റീബേഷ് (36) എന്നിവർക്ക് പരിക്കേൽക്കുകയും ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് സമീപത്തെ ഒരു കല്യാണവീട്ടിൽ ശീട്ടുകളിക്കുന്നതിനിടെ വാക്കേറ്റമുണ്ടായത്. ശീട്ടുകളി സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയും ചോദ്യംചെയ്യുകയുമായിരുന്നു. ഇതിനെ ചൊല്ലി അസ്വാരസ്യം നിലനിൽക്കുന്നതിനിടെയാണ് വീടുകയറി ആക്രമണം അരങ്ങേറിയത്. ശീട്ടുകളിയിൽ ഏർപ്പെട്ട പ്രദീപൻ, പ്രദീഷ്, പ്രമീഷ് എന്നിവർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. ഇവരിൽ ഒരാളാണ് പൊലീസ് പിടിയിലായത്. ഇരുഭാഗത്തുള്ളവരും സമീപത്തെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story