Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:44 AM IST Updated On
date_range 12 May 2022 5:44 AM ISTകാറ്റിൽ രണ്ടു വീടുകൾ തകർന്നു
text_fieldsbookmark_border
കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും കോർപറേഷൻ 54ാം വാർഡിലെ കോയവളപ്പിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്ന് വ്യാപക നാശനഷ്ടം. ബുധനാഴ്ച പുലർച്ച നാലോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കെ. മർസൂഖ്, പി.കെ. റസാഖ് എന്നിവരുടെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. തീരദേശത്തോട് ചേർന്നുനിൽക്കുന്ന വീടുകൾ കാലവർഷം അടുക്കുമ്പോൾ വളരെയധികം ഭീഷണി നേരിടുന്നു. തകർന്ന കടൽഭിത്തിക്ക് ഉയരം കുറഞ്ഞതും ആശങ്കപ്പെടുത്തുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. മത്സ്യത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും നാശനഷ്ടം സംഭവിച്ച വീടുകൾക്ക് പുനരധിവാസത്തിനായി ഫണ്ട് വകയിരുത്തണമെന്നും കടൽഭിത്തി പുനരുദ്ധരിക്കണമെന്നും കോയവളപ്പ് ശാഖ മുസ്‍ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.ടി. കുഞ്ഞായിൻ കോയ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മുൻ കൗൺസിലർ പി.വി. അവറാൻ, കെ.പി. ആദം, കെ.പി. അബ്ദുൽ ജലീൽ, കെ. മർഷൂഖ്, എൻ. അബൂബക്കർ, പി.കെ. ബഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story