Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:43 AM IST Updated On
date_range 12 May 2022 5:43 AM ISTലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
text_fieldsbookmark_border
കൊടിയത്തൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിന് കീഴിൽ പന്നിക്കോട് ഡിവിഷന്റെ അഞ്ചു കേന്ദ്രങ്ങളിൽ ലോമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പഴംപറമ്പ്, പൊറ്റമ്മൽ, കവിലട, മുണ്ടോട്ട് കുളങ്ങര, തേനേങ്ങാപറമ്പ് എന്നീ സ്ഥലങ്ങളിലാണ് ലോമാസ്റ്റ് വെളിച്ചമെത്തിയത്. ഡിവിഷൻതല ഉദ്ഘാടനം തേനേങ്ങാപറമ്പിൽവച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി നിർവഹിച്ചു. പൊറ്റമ്മലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്തും പഴംപറമ്പിലും കുളങ്ങരയിലും ബ്ലോക്ക് മെംബർ അഡ്വ. കെ.പി. സൂഫിയാനും ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ബ്ലോക്ക് മെംബർ സുഹറ വെള്ളങ്ങോട്ട്, വാർഡ് മെംബർമാരായ ആയിഷ ചേലപ്പുറം, കരീം പഴങ്കൽ, മറിയം കുട്ടിഹസ്സൻ, കെ.വി. അബ്ദുറഹ്മാൻ, അഷ്‌റഫ്, വി.പി.എ. ജലീൽ എന്നിവർ പങ്കെടുത്തു. kdr 2 പന്നിക്കോട് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം അഡ്വ. സുഫിയാൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
