Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:41 AM IST Updated On
date_range 12 May 2022 5:41 AM ISTകളൻതോട്-നെച്ചൂളി തോട് ശുചീകരിച്ചു
text_fieldsbookmark_border
ചാത്തമംഗലം: സംസ്ഥാന സർക്കാറിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ . പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.കെ. ഹഖീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് മുഖ്യാതിഥിയായി. മെംബർമാരായ കെ. ചന്ദ്രമതി, മൊയ്തു പീടികക്കണ്ടി, പി. നുസ്റത്ത്, പ്രവീൺ കമ്പളത്ത്, പി.വി. മരക്കാർ, രജിത്ത്, രേഖ മാധവൻ, ജെ.എച്ച്.ഐ സിന്ധു, ഷബീബ ടീച്ചർ, ഫാസിൽ മുടപ്പനക്കൽ എന്നിവർ സംസാരിച്ചു. കുടുംബശ്രീ എ.ഡി.എസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, എം.ഇ.എസ്, കെ.എം.സി.ടി എൻ.എസ്.എസ് വളന്റിയർമാർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.പി.എ. സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
