Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:41 AM IST Updated On
date_range 12 May 2022 5:41 AM ISTകനത്ത മഴയിൽ നെൽകൃഷി വെള്ളത്തിൽ മുങ്ങി
text_fieldsbookmark_border
ചാത്തമംഗലം: തുടർച്ചയായി പെയ്ത മഴയിൽ വ്യാപകമായി നെൽകൃഷി നശിച്ചു. കൊയ്യാൻ പാകമായ നെല്ലാണ് നശിച്ചത്. ഗ്രാമപഞ്ചായത്തിൽ സങ്കേതം വയലിൽ ഒരേക്കറോളം സ്ഥലത്തെ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. കൊയ്യാൻ ആളെ കിട്ടാത്തതിനാലാണ് ഇവ കൊയ്യാൻ വൈകിയതെന്ന് കർഷകർ പറയുന്നു. യന്ത്രം തേടിയെങ്കിലും ലഭിച്ചില്ല. അതിഥി തൊഴിലാളികളെയും കിട്ടിയില്ല. കടം വാങ്ങി കൃഷിയിറക്കിയവരാണ് ഏറെയും. രക്തശാലി, ഉമ നെല്ലിനങ്ങളാണ് മിക്കവരും കൃഷിയിറക്കിയത്. വയലിലെ വെള്ളത്തിൽ മുങ്ങിയ നെല്ല് കർഷകർതന്നെ കൊയ്ത് കരക്കെത്തിക്കുന്ന തിരക്കിലാണ്. വെയിലിൽ ഉണക്കിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. എങ്കിലും നല്ലൊരു ശതമാനം നഷ്ടമാകുമെന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
