എം.ജിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി
text_fieldsപി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് എം.ജി സർവകലാശാലയിലേക്ക് യുവമോർച്ച
നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
കോട്ടയം: പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് എം.ജി സർവകലാശാലയിലേക്ക് യുവമോർച്ച ജില്ല കമ്മിറ്റി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻ ലാല്‍ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു വഞ്ചിമല, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എസ്. രതീഷ് തെക്കേമഠം, അഖിൽ രവീന്ദ്രൻ, സോബിൻലാൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മഹേഷ് ഏറ്റുമാനൂര്‍, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ അരവിന്ദ് ശങ്കർ, ടി.എസ്. രോഹിൻ എന്നിവർ സംസാരിച്ചു.

