രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsനൗഫൽ, അമൽ
തിടനാട്: വിൽപനക്കായി കൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കൂവപ്പള്ളി സ്വദേശികളായ കളികുഴിക്കാട്ടിൽ നൗഫൽ(19), ഊഞ്ഞാലാട്ടം കളപ്പുരക്കൽ അമൽ(21) എന്നിവരെയാണ് ലഹരിവിരുദ്ധ സ്ക്വാഡും തിടനാട് പൊലീസും ചേർന്ന് പിടികൂടിയത്. കാഞ്ഞിരപ്പള്ളി എരുമേലി, തിടനാട് ഭാഗങ്ങളിലാണ് ഇവർ കൂടുതലായി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
പിണ്ണാക്കനാട്ടിൽനിന്ന് പാറത്തോട് ഭാഗത്തേക്ക് ഇവർ കഞ്ചാവുമായി വരുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് മൈലാടി ഭാഗത്ത് പൊലീസ് ബൈക്ക് തടയുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് കഞ്ചാവുമായി റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. തിടനാട് എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ ഷിബു, ഷാജി, എ.എസ്.ഐ ടോജൻ, ജോൺസൺ, ജുനൈസ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് നായർ, തോംസൺ കെ.മാത്യു, അജയകുമാർ, കെ. അരുൺ, അനീഷ്, ഷിബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

