എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsസനീഷ് സണ്ണി, അനൂപ്, നൗഫൽ നാസർ
കോട്ടയം: വിൽപനക്ക് എത്തിച്ച എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മാഞ്ഞൂർ ഇരവിമംഗലം കാരിവേലിപറമ്പിൽ സനീഷ് സണ്ണി (38), ആർപ്പൂക്കര മുളക്കൽ അനൂപ് (30), ആർപ്പൂക്കര തടത്തിൽപറമ്പിൽ വീട്ടിൽ നൗഫൽ നാസർ എന്നിവരെയാണ് ഗാന്ധിനഗർ പൊലീസും ഡാൻസാഫ് ടീമും പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എ.ഷാഹുൽഹമീദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണി ഈശോ പള്ളിക്ക് സമീപം എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്ന മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും വിൽപനക്കായി സൂക്ഷിച്ച 04.18 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ജില്ല പൊലീസ് മേധാവിയുടെ ഡാൻസ് ഓഫ് ടീമിനൊപ്പം ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എസ്.ഐ എം.എച്ച്.അനുരാജ്, സീനിയർ സി.പി.ഒമാരായ ദിലീപ് വർമ, ടി.ആർ.രഞ്ജിത്ത്, സി.പി.ഒമാരായ അനൂപ്, ശ്രീനിഷ് തങ്കപ്പൻ, സജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാർഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

