എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsകോട്ടയം: എം.ഡി.എം.എ വിൽപന നടത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശികളായ തടമുറിയിൽ വീട്ടിൽ അലക്സ് (23), ഇഞ്ചകാട്ടുകുന്നേൽ ശ്രീഹരി (20) എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കാട് ഭാഗത്ത് യുവാക്കൾ ലഹരി വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് രാമപുരം എസ്.എച്ച്.ഒ അഭിലാഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ സുമേഷ് കുമാർ, എസ്.സി.പി.ഒ വിശാൽ, സി.പി.ഒമാരായ മോഹൻ, ശ്യാം ടി. ശശി എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടി ദേഹപരിശോധന നടത്തിയപ്പോഴാണ് വിൽപനക്ക് കവറിൽ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയത്. പ്രതികൾക്കെതിരെ രാമപുരം പൊലീസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

