യുവാവിനെ ആക്രമിച്ച കേസ്: ഒരാൾ അറസ്റ്റിൽ
text_fieldsഎരുമേലി: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എരുമേലി ടൗൺ ആറ്റാത്തറയിൽ മുനീറിനെയാണ് (32) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകീട്ട് എരുമേലി കൊരട്ടി കെ.ടി.ഡി.സി ഭാഗത്തുവെച്ച് എരുമേലി വലിയമ്പലം സ്വദേശിയായ യുവാവിനെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
പ്രതിയും യുവാവും തമ്മിൽ നേരത്തേയുണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.എരുമേലി എസ്.എച്ച്.ഒ ഇ.ഡി. ബിജു, എസ്.ഐമാരായ ജയപ്രസാദ്, രാജേഷ്, സുഭാഷ്, എ.എസ്.ഐ ബെന്നി ജേക്കബ്, സി.പി.ഒമാരായ സിജി കുട്ടപ്പൻ, ജിഷാദ് പി.സലീം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.