മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
text_fieldsമുണ്ടക്കയം: മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പൊലീസ് പിടികൂടി. കൂട്ടിക്കൽ കരിപ്പയിൽ വീട്ടിൽ ഇനായത്തിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് രാത്രി വാഹനപരിശോധന നടത്തുന്നതിനിടെ കൂട്ടിക്കൽ ഭാഗത്ത് രജിസ്റ്റർ നമ്പറില്ലാത്ത ബൈക്കുമായി ഇയാൾ വരുകയായിരുന്നു.
പൊലീസ് വാഹനത്തിന് കൈ കാണിച്ചെങ്കിലും ഇയാൾ നിർത്താതെ കടന്നുകളഞ്ഞു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഇനായത്തിനെ ബൈക്കുമായി പിടികൂടുന്നത്. ബൈക്ക് പത്തനംതിട്ട ഭാഗത്തുനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മുണ്ടക്കയം എസ്.ഐ പി.എസ്. അനീഷ്, സി.പി.ഒമാരായ വി.ജെ. ബിജി, നൂറുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

