യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി
text_fieldsകോട്ടയം: യുവാവിനെ കാപ്പ നിയമപ്രകാരം യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി. മണർകാട്, പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലിൽ വീട്ടിൽ ടോണി ഇ.ജോർജ് (25) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ക്ക് കറുകച്ചാൽ, അയർക്കുന്നം എന്നീ സ്റ്റേഷനുകളിൽ അടിപിടി, മോഷണം സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പൊലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

