യുവാവിെൻറ കാലിന് പരിക്കേറ്റ സംഭവം: എസ്.ഐക്ക് സസ്പെൻഷൻ
text_fieldsഗാന്ധിനഗർ: മാസ്ക് വെക്കാത്തതിെൻറ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ വാഹനത്തിൽ കയറ്റുന്നതിനിടെ കാലിന് പരിക്കേറ്റ സംഭവത്തിൽ കൺട്രോൾ റൂം എസ്.ഐ എം.സി. രാജുവിന് സസ്പെൻഷൻ.
കോട്ടയം പള്ളം മാവിളങ്ങ് കരുണാലയത്തിൽ അജിയുടെ (45) പരാതിയിലാണ് നടപടി. ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽനിന്നാണ് അജിയെ കൺട്രോൾ റൂം എസ്.ഐ ഗാന്ധിനഗർ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ഗർഭപാത്രസംബന്ധമായ അസുഖത്തെ തുടർന്ന് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിലുള്ള ഭാര്യക്ക് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു അജി. ഡിവൈ.എസ്.പി പി.ജെ. സന്തോഷ് കുമാറിെൻറ നിർദേശപ്രകാരം പൊലീസ് വീട്ടിലെത്തി അജിയുടെ മൊഴി രേഖപ്പെടുത്തി.

