Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാര്‍ വാടകക്കെടുത്ത്...

കാര്‍ വാടകക്കെടുത്ത് മുങ്ങിയ യുവാവ് പിടിയില്‍

text_fields
bookmark_border
കാര്‍ വാടകക്കെടുത്ത് മുങ്ങിയ യുവാവ് പിടിയില്‍
cancel
Listen to this Article

കോട്ടയം: കാര്‍ ദിവസവാടകക്ക് എടുത്തശേഷം വാടകയും വാഹനവും തിരികെനല്‍കാതെ മുങ്ങിനടന്ന പ്രതി പിടിയില്‍. പട്ടിത്താനം മഞ്ചുഭവനില്‍ ആന്‍റണി വര്‍ഗീസാണ് (33) കുറവിലങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമവും കഞ്ചാവ് വിൽപനയുമടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.

പൂച്ചാക്കല്‍ സ്വദേശിയായ പ്രശാന്തിൽനിന്നാണ് കാണക്കാരിയിൽനിന്ന് ഒരാഴ്ചത്തേക്ക് ആന്‍റോ മാരുതി ബ്രെസ കാര്‍ വാടകക്കെടുത്തത്. ഇതിനുശേഷം വാഹന ഉടമ വാടകക്കും വാഹനത്തിനുമായി ഫോണില്‍ വിളിച്ചിട്ടും ഇയാൾ ഫോണ്‍ ഓഫ്ചെയ്ത് മുങ്ങി.

തുടര്‍ന്ന് പ്രശാന്ത് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.കുറവിലങ്ങാട് എസ്.എച്ച്.ഒ നിര്‍മല്‍ ബോസ്, എസ്‌.ഐ അനില്‍കുമാര്‍, എ.എസ്‌.ഐമാരായ സാജുലാല്‍, ജൈസന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rented a car and escaped
News Summary - young man who rented a car and escaped was arrested
Next Story