Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിജയം പൂത്ത്​​...

വിജയം പൂത്ത്​​ ‘ഓർക്കിഡ്​ വില്ല’ വലിയ മുതൽമുടക്കില്ലാതെ ആർക്കും ഹോംസ്റ്റേ തുടങ്ങാമെന്നാണ്​ യമുനയുടെ ജീവിതം പറയുന്നത്

text_fields
bookmark_border
വിജയം പൂത്ത്​​ ‘ഓർക്കിഡ്​ വില്ല’ വലിയ മുതൽമുടക്കില്ലാതെ ആർക്കും ഹോംസ്റ്റേ തുടങ്ങാമെന്നാണ്​ യമുനയുടെ ജീവിതം പറയുന്നത്
cancel
camera_alt

യ​മു​ന ഓ​ർ​ക്കി​ഡ്​ വി​ല്ല​യി​ൽ

കോ​ട്ട​യം: ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം​നാ​ട്​ കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ കു​ടും​ബ​ത്തി​ലെ​ന്ന​പോ​ലെ താ​മ​സി​ക്കാ​ൻ ഒ​രി​ടം. യ​മു​ന​യു​ടെ ആ ​ചി​ന്ത​യി​ൽ​നി​ന്നാ​ണ്​ ‘ഓ​ർ​ക്കി​ഡ്​ വി​ല്ല’ ഹോം​സ്റ്റേ​യു​ടെ പി​റ​വി. 2013ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഓ​ർ​ക്കി​ഡ്​ വി​ല്ല​യു​ടെ അ​ക​ത്ത​ള​ങ്ങ​ൾ കോ​വി​ഡ്​ കാ​ല​ത്ത്​ അ​ട​ച്ചി​ട്ടെ​ങ്കി​ലും ആ​റു​മാ​സ​മാ​യി വീ​ണ്ടും സ​ജീ​വ​മാ​ണ്. ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തി​യി​രു​ന്ന സു​നി​ലാ​ണ്​ ഭാ​ര്യ യ​മു​ന​യോ​ട്​ ആ​ഡം​ബ​ര ഹോം​സ്റ്റേ​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ ന​ല്ല ഇ​ട​ങ്ങ​ളു​ടെ അ​ഭാ​വ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത്.

അ​തും മ​ന​സ്സി​ൽ ക​ണ്ടാ​ണ്​ വീ​ട്​ പ​ണി​ത​ത്. തു​റ​ന്ന നി​ർ​മാ​ണ രീ​തി​യും ബ്രി​ട്ടീ​ഷ്​ കൊ​ളോ​ണി​യ​ൽ ട​ച്ചും സം​യോ​ജി​പ്പി​ച്ച​തോ​ടെ മ​നോ​ഹ​ര​മാ​യ ​കൊ​ച്ചു​വീ​ട്​ യാ​ഥാ​ർ​ഥ്യ​മാ​യി. ര​ണ്ടു മു​റി​യാ​ണ്​ അ​തി​ഥി​ക​ൾ​ക്കാ​യി മാ​റ്റി​​വെ​ച്ച​ത്. ആ​റു​പേ​ർ​ക്ക്​ ഇ​വി​ടെ താ​മ​സി​ക്കാം. മ​റ്റു മു​റി​ക​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും. ഭ​ക്ഷ​ണം ഇ​വി​ട​ത്തെ അ​ടു​ക്ക​ള​യി​ൽ​നി​ന്നു​ത​ന്നെ. യ​മു​ന​യു​ടെ സം​രം​ഭം വി​ജ​യി​ച്ച​തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ​ഫ്രാ​ൻ​സി​ൽ​നി​ന്നാ​ണ്​ കൂ​ടു​ത​ൽ പേ​രെ​ത്തി​യി​ട്ടു​ള്ള​ത്.​ കേ​ട്ട​റി​ഞ്ഞു​വ​രു​ന്ന​വ​രും നി​ര​വ​ധി. വെ​ബ്​​സൈ​റ്റി​ൽ ബു​ക്കി​ങ്ങി​ന്​ അ​വ​സ​ര​മു​ണ്ട്. മ​ല​യാ​ളി​ക​ളും ഇ​പ്പോ​ൾ ഹോം​സ്റ്റേ​ക​ളി​ലെ ജീ​വി​തം ആ​സ്വ​ദി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. മ​ല​ബാ​റി​ൽ​നി​ന്ന്​ കു​ടും​ബ​മാ​യി നി​ര​വ​ധി പേ​ർ എ​ത്താ​റു​ണ്ട്. വൈ​ക്ക​ത്തെ ക്ഷേ​ത്ര​ത്തി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്കും ഓ​ർ​ക്കി​ഡ്​ വി​ല്ല പ്രി​യ​പ്പെ​ട്ട​താ​ണ്.

ഗ്രാ​മ്യ​കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും ബോ​ട്ടു​സ​വാ​രി​ക്കും അ​വ​സ​ര​മു​ണ്ട്. നാ​ട​ൻ​വ​ള്ള​ത്തി​ൽ ക​നാ​ലി​ലൂ​ടെ യാ​ത്ര​ചെ​യ്യാം. ഉ​ത്ത​ര​വാ​ദ ടൂ​റി​സം മി​ഷ​നു​മാ​യി ​കൈ​കോ​ർ​ത്ത്​​ പാ​യ നെ​യ്ത്ത്, ക​യ​ർ​പി​രി, ചൂ​ലു​ണ്ടാ​ക്ക​ൽ, ക​ലം ഉ​ണ്ടാ​ക്ക​ൽ തു​ട​ങ്ങി​യ​വ കാ​ണാം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടു വ​നി​ത​ക​ൾ​ക്ക്​ വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ന്നു. കു​ടും​ബ​ശ്രീ​യി​ൽ​നി​ന്ന്​ ഒ​രു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഭൂ​രി​ഭാ​ഗ​വും അ​ട​ച്ചു​തീ​ർ​ത്തു. ത​ങ്ങ​ളെ​പ്പോ​ലെ വ​ലി​യ മു​ത​ൽ​മു​ട​ക്കി​ല്ലാ​തെ ആ​ർ​ക്കും ഹോം​സ്റ്റേ തു​ട​ങ്ങാ​മെ​ന്നാ​ണ്​ യ​മു​ന പ​റ​യു​ന്ന​ത്. ബി​സി​ന​സ്​ മാ​​ത്രം ല​ക്ഷ്യ​മാ​ക​രു​ത്. ആ​തി​ഥ്യ​മ​ര്യാ​ദ​യി​ലും പാ​ച​ക​ത്തി​ലും ഗാ​ർ​ഡ​നി​ങ്ങി​ലും വീ​ട്​ എ​പ്പോ​ഴും വൃ​ത്തി​യാ​ക്കി ഒ​രു​ക്കി​വെ​ക്കു​ന്ന​തി​ലും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രി​ക്ക​ണം.

എ.​സി​യും വൃ​ത്തി​യു​ള്ള ടോ​യ്​​ല​റ്റ്​ സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്ക​ണം. ശ​രാ​ശ​രി സീ​സ​ണി​ലും മാ​സം 40,000-50,000 വ​രെ വ​രു​മാ​ന​മു​ണ്ട്. യ​മു​ന, ഭ​ർ​ത്താ​വ്​ സു​നി​ൽ, മാ​താ​വ്​ ലീ​ല സു​കു​മാ​ര​ൻ എ​ന്നി​വ​രാ​ണ്​ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത്​ മൂ​ന്നാം വാ​ർ​ഡി​ൽ നാ​നാ​ട​ത്ത്​ സ്ഥി​തി​ചെ​യ്യു​ന്ന​ ഓ​ർ​ക്കി​ഡ്​ വി​ല്ല​യി​ലെ ആ​തി​ഥേ​യ​ർ. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഗൈ​ഡാ​യ സു​നി​ലാ​ണ്​ സ​ഞ്ചാ​രി​ക​ൾ​ക്കു കൂ​ട്ടു​പോ​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ സൗ​ര​വ്, സ​ഞ്ജ​യ്​ എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homestayYamuna's lifehuge investment.
News Summary - Yamuna's life says that anyone can start a homestay without a huge investment.
Next Story